
കിരീടം സിനിമയിലെ ക്ലൈമാക്സിൽ സേതുമാധവനെ തല്ലിയ കീരിക്കാടനെ പകയോട് കൂടി നോക്കി നിന്ന ചെറുപ്പക്കാരന്‍. സോഷയ്ല്‍ ലോകത്ത് വൈറലായ സാലു ജസ്റ്രിസ് മോഹന്‍ ലാലിനെ കണ്ടുമുട്ടി. ജിത്തു ജോസഫ് ചിത്രത്തില്‍ ഒരു വേഷവും ചെയ്തിരിക്കുന്നു.
‘കീരിക്കാടന്‍ ജോസിനെ സേതുമാധവന്‍ െകാന്നില്ലായിരുന്നെങ്കില്‍ ദേ ഈ ചേട്ടന്‍ െകാന്നേനെ.. എജ്ജാതി കലിപ്പ്...’ ഇതുവരെ ആരും ശ്രദ്ധിക്കാതെ ഇരുന്ന ഒരു കലിപ്പനെ സൈബര്‍ ലോകത്തെ സിനിമാപ്രേമികളായിരുന്നു കണ്ടെത്തിയിരിക്കുകയാണ്. കീരീടം സിനിമയുടെ ക്ലൈമാക്സില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന ഒരു പയ്യന്റെ മുഖത്തെ ഭാവമാണ് സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയായത്. ഇതോടെ ആരാണ് ഈ കലപ്പിന്‍ ചേട്ടന്‍ എന്ന അന്വേഷണവും സോഷ്യലിടത്ത് തുടങ്ങി.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സാലു ജസ്റ്റസ് ആണ് ചിത്രത്തിലുള്ളതെന്നും ഇദ്ദേഹം ഇപ്പോള്‍ ഒരു സ്കൂള്‍ ഹെസ്മാസ്റ്ററാണെന്നും സോഷ്യല്‍ ലോകം കണ്ടെത്തിയിരിന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്‍റെ പിന്നില്‍ നിന്ന് അഭിനയിച്ച് തകര്‍ത്ത സാലു സേതുമാധവനെ നേരിട്ട് കണ്ട് മുട്ടിയിരിക്കുകയാണ് ഇപ്പോള്‍. സാലു തന്നെ യാണ് ഈ വിവരം ഒരു ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ‘ ഹായ് ഞാൻ സാലു ജസ്റ്റ്സ്സ് എന്നേ ഓർമയുണ്ടെന്ന് കരുതുന്നു. കിരീടം സിനിമയിലെ ജൂനിയർ ആര്‍ട്ടിസ്റ്റായ കലിപ്പനെ അന്വേഷിച്ച് ഈ ഗ്രൂപ്പിൽ വന്ന പോസ്റ്റ് കാരണം എന്നെ പല കോണിൽ നിന്നും ആളുകൾ അന്വേഷിച്ചു വന്നിരുന്നു. പുതിയ ഭാഷയിൽ പറഞ്ഞാൽ വൈറലായി. നിങ്ങള്‍ കാരണം ലാലേട്ടന്റെ ജീത്തു ജോസഫ് ചിത്രം നേരിൽ ഒരു വേഷം ചെയ്യുവാനും സാധിച്ചു. എല്ലാവരോടും സ്നേഹം മാത്രം’. ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാലു കുറിച്ചു.

കിരീടം സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങ് അന്ന് ആര്യനാട് ഭാഗത്തായിരുന്നു നടന്നത്. ക്ലൈമാക്സ് രംഗത്ത് ചിത്രത്തില്‍ കാണുന്നവരെല്ലാം തവിഞ്ഞാൽ തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലുള്ളവരാണ്.