'ഹാസ്യം എന്നും ഹാസ്യം തന്നെ; അവതാരകർക്ക് ചോദിക്കാനും പറയാനും ആളുണ്ട്'; രാജ സാഹിബ്

മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ രാജ സാഹിബ്. 

പണ്ട് അവതാരകനായി ഒരുപാട് നാള്‍ നടന്നുവെന്നും അതുകൊണ്ട് ഇപ്പോള്‍ അവതാര്‍ എന്ന അവതാരകരുടെ പുതിയ സംഘടനയുടെ പ്രസിഡന്‍റാണെന്നും താരം പറയുന്നു. ഹാസ്യ റോളുകള്‍ വിട്ടു വില്ലന്‍ വേഷം ആണ് ഇപ്പോള്‍ ചെയ്യുന്നത്. അടുത്തിടെ ചെയ്ത തമിഴ് ചിത്രത്തില്‍ കൊടൂരമായ വില്ലന്‍ വേഷമാണ് അവതരിപ്പിക്കുന്നതെന്നും നടന്‍. ഒപ്പം പഴയ ‘ജഗപൊക’ ഓര്‍മകളും. വിഡിയോ കാണാം.

മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.