കല്ലുവില്‍ നിന്ന് മിന്നയിലേക്ക്; ഹൊറര്‍ ഫാന്‍റസി ചിത്രം ‘ഗു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മാളികപ്പുറം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം ദേവനന്ദയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദേവനന്ദ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം  മണിയന്‍പിള്ള രാജുവാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ‘ഗു’. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബാലതാരം ദേവന്ദയാണ് തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. 

തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന 'മിന്ന'യിലൂടെയും ,കുട്ടി നേരിടേണ്ടി വരുന്ന ഭീതിദമായ സംഭവ വികാസങ്ങളിലൂടെയുമാണ് കഥ കടന്നുപോകുന്നത്. ദേവനന്ദക്കൊപ്പം പുതുമുഖങ്ങളായ മറ്റ് ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.