sharanrajwb

 

 നടൻ ഓടിച്ച കാറിടിച്ച് തമിഴ് സംവിധായകൻ ശരൺ രാജ് (29) മരിച്ചു. സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു. ചെന്നൈ കെകെ നഗറിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. തമിഴ് നടൻ പളനിയപ്പന്റെ കാറും ശരൺ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ശരൺ രാജ് താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. അപകടസമയത്ത് പളനിയപ്പൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. വെട്രിമാരന്റെ വടചെന്നൈ സിനിമയിൽ സഹസംവിധായകനായിരുന്നു ശരൺ. വടചെന്നൈ, അസുരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

Assistant director Sharan Raj dies in an accident