‘അൻപേ ശിവ’ത്തില്‍ അന്നേ കണ്ടു, കോറമാണ്ഡൽ എക്സ്പ്രസ് അപകടക്കാഴ്ച..!

anbesivam4
credit:Times Of India
SHARE

ബാലസോറിൽ അപകടത്തിൽപ്പെട്ട കോറമാണ്ഡൽ എക്സ്പ്രസ് ചർച്ചകളിൽ നിറയുമ്പോൾ കമൽ ഹാസൻ ചിത്രമായ അൻപേ ശിവവും ചർച്ചയാകുകയാണ്. ചിത്രത്തിലെ പ്രധാന രം​ഗമായ ട്രെയിൻ അപകടത്തിൽ കോറമാണ്ഡൽ ട്രെയിൻ കാണാം . ഇരുപത് വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽപെടുന്നതായി ചിത്രീകരിച്ചത് കോറമാണ്ഡൽ എക്സ്പ്രസാണ്. വർഷങ്ങൾക്കിപ്പുറം ഒഡീഷയിലെ ബാലസോറിൽ കോറമാണ്ഡൽ എക്സ്പ്രസ് അപകടത്തിൽ പെടുമ്പോൾ ചിത്രത്തിലെ രം​ഗങ്ങളാകും വാർത്തയറിഞ്ഞ നമ്മളിൽ പലരും ഓർത്തെടുത്തിട്ടുണ്ടാവുക. 

ട്വിറ്ററിൽ ഇതിനോടകം അൻപേ ശിവം എന്ന ഹാഷ്ടാ​ഗ് വൈറലായിക്കഴിഞ്ഞു. ചിത്രങ്ങളും വിഡിയോകളും നിരവധി പേർ പങ്കുവെച്ചു. വർഷങ്ങൾക്ക് മുൻപേ പ്രവചിച്ച അപകടമാണെന്നും എപ്പോഴെല്ലാം ട്രെയിൽ അപകടത്തെ കുറിച്ച് കേട്ടാലും അപ്പോഴെല്ലാം അൻപേ ശിവം ഓർമ വരും എന്നുമാണ് സമൂഹമാധ്യമത്തിലെ കമന്റുകൾ. 

ചിത്രത്തിൽ‌ മാധവൻ അവതരിപ്പിച്ച കഥാപാത്രം ട്രെയിൻ അപകടം നേരിടുകയാണ്. ആ കാഴ്ച്ച മാധവന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. അതുവരെ കരുതിപോന്ന പല ചിന്താഗതികളെയും തിരുത്തിക്കുറിച്ച് മാധവനെ ഒരു പുതിയ മനുഷ്യനാക്കി മാറ്റുകയാണ് ആ അപകടം. 

അതേസമയം ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 747 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

a film showed the derailment of the Coromandel Express years ago

MORE IN ENTERTAINMENT
SHOW MORE