അങ്ങനെ 'സുരേഷേട്ടന്‍–സുമലത ടീച്ചര്‍' വിവാഹത്തിന് ഇന്ന് ക്ലൈമാക്സ്

Rajesh-madhavan-chitra-nair
SHARE

അങ്ങനെ ഒടുക്കം സുരേഷേട്ടന്‍റെയും സുമലത ടീച്ചറുടെയും സേവ് ദ ഡേറ്റ് വിഡിയോക്ക് ഇന്ന് ക്ലൈമാക്സ്.ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സേവ് ദ ഡേറ്റ് വിഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറല്‍ ആയത്. അതിനു പിന്നാലെ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ സുരേഷേട്ടനെയും സുമലത ടീച്ചറെയും അനശ്വരമാക്കിയ രാജേഷ് മാധവനും ചിത്രനായരും വിവാഹിതരാവുകയാണെന്ന് കരുതി സോഷ്യല്‍ ലോകത്ത് ഇരുവര്‍ക്കും ആശംസാ പ്രവാഹമായിരുന്നു.

എന്നാല്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയും സംവിധാനവുമൊരുക്കുന്ന പുതിയ സിനിമയുടെ ഭാഗമായിരുന്നു സേവ് ദ ഡേറ്റ് വിഡിയോ. 'സുരേശന്‍റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന് പയ്യന്നൂരില്‍ തുടക്കമായി. സുരേശന്‍റെയും സുമലത ടീച്ചറുടെയും  വിവാഹ വേദി എന്ന നിലയിലായിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ പയ്യന്നൂര്‍ കോളേജില്‍ നടന്നത്.

rajesh-madhavan-chitra-nair-movie

മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന ഖ്യാതിയുമായാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഒരു  സിനിമയിലെ നായികാ നായകന്‍മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചൊരുക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് ചിത്രങ്ങള്‍ എന്നു പറയുന്നത്. 

ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍,ജെയ് കെ വിവേക് ഹര്‍ഷന്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. സബിന്‍ ഊരാളുക്കണ്ടിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. 

Ratish-Balakrishna-Pothuval-movie
MORE IN ENTERTAINMENT
SHOW MORE