'ഇത് അണ്ണന്റെ സമ്മാനം'; ആരാധകന് 12 ലക്ഷത്തിന്റെ ബൈക്ക് നല്‍കി അജിത്ത്

ajith kumar
SHARE

ആരാധകന് 12 ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പര്‍ താരം അജിത്ത്. ബിഎംഡബ്ലിയു F850GS ആണ് അജിത്ത് സമ്മാനമായി നല്‍കിയതെന്ന് സുഗത് സത്പതി പറയുന്നു. അജിത്തിന് വേണ്ടി വടക്ക്– കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഭൂട്ടാന്‍, നേപ്പാള്‍ യാത്രകളും ഒരുക്കിയത് സുഗത് ആയിരുന്നു. യാത്ര ഒരുക്കുക മാത്രമല്ല, യാത്രയിൽ അദ്ദേഹത്തിന്റെ ഒപ്പം യാത്രയും ചെയ്തു. എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 85‌0ജിഎസ് എന്ന അഡ്വഞ്ചർ ബൈക്കാണ് അജിത്ത് സഹയാത്രികന് സമ്മാനിച്ചത്. ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സത്പതി തന്നെയാണ് സോഷ്യൽമിഡിയയിലൂടെ അറിയിച്ചത്. 

അജിത്തിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽമിഡിയയിലൂടെ പങ്കുവച്ചു. ‘‘2022 അവസാനമാണ് തെന്നിന്ത്യൻ സൂപ്പർതാരം അജിത്തുമായി അടുത്തിടപെടാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേർത്ത്–ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാൾ–ഭൂട്ടാൻ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയിൽ ഉടനീളം മറക്കാനാവാത്ത ഓർമകളാണ് ലഭിച്ചത്.

യാത്രകൾക്കിടെ ധാരാളം നല്ല മനുഷ്യരെ നാം കണ്ടുമുട്ടും എന്നാണു പറയുന്നത്. അങ്ങനെയൊരു യാത്രയിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും മികച്ച മനുഷ്യനാണ് അജിത്ത് കുമാർ എന്നതിൽ സംശയമില്ല. ഒരു സൂപ്പർസ്റ്റാറാണ് എന്നുപോലും ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്നെ അദ്ഭുതപ്പെടുത്തുന്നു. അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണൻ എനിക്ക് സമ്മാനിച്ചതാണ്’’. സുഗതിന്റെ വാക്കുകളാണിവ. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ് എഫ് 850 ജിഎസ്. 

Actor Ajith gifts bmw superbike 

MORE IN ENTERTAINMENT
SHOW MORE