ഇതാണ് എന്റെ നമ്പർ, ആവശ്യം വന്നാൽ വിളിക്കണം; ആരാധകനോട് ലാലേട്ടന്‍

mohanlal-help
SHARE

പ്രമുഖ സ്റ്റാൻഡ്അപ് കൊമേഡിയനായ സക്കീർ ഖാൻ മോഹന്‍ലാലിനെക്കുറിച്ചു പങ്കുവച്ച കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മുംബൈ വിമാനത്താവളത്തിൽ മോഹൻലാലിനൊപ്പമുള്ള നിമിഷങ്ങൾ സംഭാഷണ രൂപത്തിൽ സക്കീർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയുണ്ടായി.മോഹൻലാൽ സാറിനെ കണ്ടു, ധന്യനായി. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഒരു ആരാധകൻ എന്ന നിലയിൽ ഞങ്ങൾ പരിചയപ്പെടുകയും അദ്ദേഹം എന്നോടു സംസാരിക്കുകയും ചെയ്തു, സക്കീർ പറയുന്നു. നാഗ്പുരിലേക്കുള്ള യാത്രയ്ക്കിടെയാണ് സക്കീറിന്റെ ആഗ്രഹം സഫലമായത്. സക്കീറിന്റെ പ്രഫഷനെക്കുറിച്ച് താരം ചോദിക്കുകയുണ്ടായി. താനൊരു സ്റ്റാൻഡ്അപ് കോമേഡിയനാണെന്നും തന്റെ ജീവിതം സ്റ്റേജ് ഷോകളെ ചുറ്റിപ്പറ്റിയാണെന്നുമായിരുന്നു സക്കീറിന്റെ മറുപടി. ഒരു കലാകാരനെ പരിചയപ്പെട്ടതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുമുണ്ടായിരുന്നുവെന്ന് സക്കീർ പറയുന്നു. മുംബൈയിലാണോ ഇപ്പോൾ താമസം എന്ന സക്കീറിന്റെ ചോദ്യത്തിന്, കൊച്ചിയിലും ചെന്നൈയിലുമായാണ് താമസിക്കുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്.കൊച്ചിയിൽ ഷോ ചെയ്തിട്ടുണ്ടോ എന്നു സക്കീറിനോട് താരം ചോദിക്കുകയുണ്ടായി. അടുത്തയാഴ്ച ഒരു ഷോ ഉണ്ടെന്നായിരുന്നു സക്കീറിന്റെ മറുപടി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ സമീപിക്കാമെന്ന് പറഞ്ഞാണ് മോഹൻലാൽ പിരിഞ്ഞത്. തന്റെ ഫോൺ നമ്പർ സക്കീറിനു നൽകുകയും ചെയ്തു.

MORE IN ENTERTAINMENT
SHOW MORE