
റിട്ടേണ്‍ ഓഫ് ദി കിംഗ് എന്ന ക്യാപ്ഷനോടെയാണ് അരിക്കൊമ്പന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അരിക്കൊമ്പനെ തേക്കടിയിലേയ്ക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അരികൊമ്പന്റെ ജീവിതം സിനിമയാകുന്നുവെന്ന് സംവിധായകന്‍
സാജിദ് യാഹിയ പ്രഖ്യാപിച്ചത്. സുഹൈൽ എം കോയയുടേത് ആണ് കഥ. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ് അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ.