വീണ്ടും വക്കീലായി സുരേഷ് ഗോപി; ‘ജെ.എസ്.കെ’ ചിത്രീകരണം പുരോഗമിക്കുന്നു

SURESHGOPI-MOVIE
SHARE

ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വീണ്ടും വക്കില്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ജെ.എസ്.കെ. അനുപമ പരമേശ്വരന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ രണ്ടാംഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. ഡേവിഡ് ആബേൽ ഡൊണോവൻ (DAD) എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേശ്, ജയൻ ചേർത്തല എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ നിർവ്വഹിക്കുന്നു. ജയ് വിഷ്ണുവാണ് കോറൈറ്റര്‍. 

MORE IN ENTERTAINMENT
SHOW MORE