പ്രചരിക്കുന്ന വാർത്തകൾ വ്യാജം; സുഖമായിരിക്കുന്നുവെന്ന് സുരേഷ് ​ഗോപി

suresh gopi
SHARE

നടൻ സുരേഷ് ​ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. വാർത്തകൾ വ്യാജമാണെന്ന് താരം തന്നെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ദൈവത്തിന്റെ അനുഗ്രഹത്താൽ തനിക്കൊരു കുഴപ്പവുമില്ലെന്നും ആലുവ യുസി കോളജിൽ ‘ഗരുഡൻ’ സിനിമയുടെ ലൊക്കേഷനിലാണ് ഇപ്പോഴുള്ളതെന്നുമാണ് സുരേഷ് ​ഗോപിയുടെ പോസ്റ്റ്. 

ആശുപത്രിയിലാണെന്ന വാർത്ത കണ്ട് സുഖവിവരം അന്വേഷിച്ച് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.ഗരുഡൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ, സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ ആണെന്നു കണ്ടതോടെ താരം ആശുപത്രി വിട്ടെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. 

സുരേഷ് ​ഗോപിയുടെ ഫെയ്സ്ബുക്ക്  പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

’എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിൽ പുറത്തുവരുന്ന വാർത്ത തികച്ചും തെറ്റാണ്. ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജിൽ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാൻ. ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി!’

നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗരുഡൻ’. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്. ബിജു മേനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. 

Suresh Gopi's Facebook post goes viral

MORE IN ENTERTAINMENT
SHOW MORE