'ദിനങ്ങൾ എണ്ണപ്പെട്ടു'; ആരാധികയുടെ അവസാന ആ​ഗ്രഹം സാധിച്ചുകൊടുത്ത് ഷാറൂഖ്

shah rukh khan
SHARE

ആരാധകരുടെ ആ​ഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്ന താരങ്ങളുടെ വാർത്തകൾ നാം പലപ്പോഴും കേൾക്കാറുണ്ട്. ഇപ്പോഴിതാ കാൻസർ ബാധിതയായ ഒരു ആരാധികയുടെ ആ​ഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് നടൻ ഷാറൂഖ് ഖാൻ. കാൻസർ ബാധിതയായി ദിനങ്ങള എണ്ണപ്പെട്ടു കഴിയുന്ന അറുപതുകാരിയായ പശ്ചിമ ബംഗാൾ സ്വദേശിനി ശിവാനി ചക്രവര്‍ത്തിയുടെതാണ് ആ​ഗ്രഹം. 

തന്റെ ദിനങ്ങൾ എണ്ണപ്പെട്ടു തുടങ്ങിയെന്നും അവസാന ആ​ഗ്രഹമെന്നോണം ഷാറൂഖ് ഖാനെ കാണുകയും താൻ ഉണ്ടാക്കിയ ഭക്ഷണം കൊടുക്കണം എന്നും യുവതി പറഞ്ഞു. ഷാറൂഖ് ഖാന്റെ വലിയൊരു ആരാധികയാണ് ശിവാനി. ആ​ഗ്രഹം  അറിഞ്ഞ ഷാറൂഖ് ഖാൻ വിഡിയോ കോളിലൂടെ വളരെ സർപ്രൈസായി യുവതിയെ വിളിക്കുകയും  ഏകദേശം 30 മിനിറ്റോളം സംസാരിക്കുകയും ചെയ്തു.  

മകളുടെ വിവാഹത്തിൽ പങ്കെടുക്കുമെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി ശിവാനി ഉണ്ടാക്കിയ  ഭക്ഷണം കഴിക്കുമെന്നും ഷാറൂഖ് ഉറപ്പും നൽകി.  കാൻസറിന്റെ അവസാന സ്റ്റേജിലായ ഇവർക്ക് സാമ്പത്തിക സഹായവും നടൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷാറൂഖിന്റെ ഫാൻസ് പേജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.  ശിവാനിയും ഷാറൂഖ് ഖാനും തമ്മിലുള്ള വിഡിയോ കോളിന്റെ സ്ക്രീൻ ഷോർട്ട് ഫാൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

ഇതിന് മുൻപും ഷാറൂഖ് ഖാൻ തന്റെ ആരാധകരുടെ ആ​​ഗ്രഹങ്ങൾ സാധിച്ചുകൊടുത്തിട്ടുണ്ട്.

Actor Shah Rukh Khan fulfils dying fan's last wish by getting on video call with her

MORE IN ENTERTAINMENT
SHOW MORE