'മുഖത്ത് അല്പം ​ഗൗരവം' ; കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

kaathal
SHARE

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന  ജിയോ ബേബി സംവിധാനം ചെയ്യുന്ന  ചിത്രമാണ് 'കാതൽ ദി കോർ'. മമ്മൂട്ടി നായകാനായെത്തുന്ന ചിത്രത്തിൽ വർഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ജ്യോതികയാണ് നായിക. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഓരോ അപ്ഡേറ്റുകൾക്കും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മമ്മൂട്ടിയുടെയും ജ്യോതികയുമാണ് പോസ്റ്ററിൽ ഉള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് വളരെ വ്യത്യസ്തമാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷത്തോടെയുള്ള മുഖമായിരുന്നു ഇരുവരുടെയും. എന്നാൽ സെക്കൻഡ് ലുക്കിൽ കഥാപാത്രങ്ങൾ അല്പം ഗൗരവത്തിലാണ്. കാതൽ സിനിമയുടെ പ്രമേയം തന്നെ ഏറെ ആകർഷിച്ചുവെന്നാണ് തെന്നിന്ത്യൻ താരം സൂര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി കമ്പനിയുടെ റോഷാക്കും നൻപകൻ നേരത്തു മയക്കത്തിനും ശേഷം ഒരുക്കുന്ന കാതൽ വ്യത്യസ്ത കാഴ്ചാനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.

The Movie Kaathal Second Look poster out now

MORE IN ENTERTAINMENT
SHOW MORE