ആരാധകരുടെ മനഃശാസ്ത്രം കണ്ടെടുത്ത് ‘ദ ഫാനറ്റിക്’; ആദ്യമെത്തുന്നത് ലാലേട്ടന്‍ ഫാന്‍

bhavana
SHARE

നടൻ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരങ്ങളെ താരങ്ങളാക്കിയവരെ കുറിച്ചുള്ള സീരീസ് പ്രേക്ഷകരിലെത്തിച്ച് ഭാവന സ്റ്റുഡിയോസ്. ഫാൻസ്‌ അഥവ ആരാധകരെ പരിചയപ്പെടുത്തുന്ന ‘ദ ഫനാറ്റിക്’ എന്ന സീരീസിൽ ആദ്യം പരിചയപ്പെടുത്തുന്നത് നടൻ മോഹൻലാലിന്റെ കടുത്ത ആരാധകനായ സഫീർ മുഹമ്മദിനെയാണ്. 

വ്യക്തമായ  നിർവചനം സാധ്യമാകാത്ത  ആരാധകരുടെ മനശാസ്ത്രം കണ്ടെടുക്കുകയാണ് ദ ഫനാറ്റിക്.സിനിമാ താരങ്ങൾക്ക് പുറമെ സ്പോർട്സിലും സാഹിത്യത്തിലും സംഗീതത്തിലുമൊക്കെ താരങ്ങളായവരുടെ ആരാധകരെയാണ് ദ ഫനാറ്റിക് പരിചയപ്പെടുത്തുന്നതും. മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്ന്  കടുത്ത ആരാധകനായ കൊടുങ്ങല്ലൂർ സ്വദേശി സഫീർ മുഹമ്മദിന് പറയാൻ ഏറെയുണ്ട്.

പൊതുബോധത്തിൽ വേറെ പണിയൊന്നും ഇല്ലാത്തവന്റെ പണി ആയി വ്യാഖ്യാനിക്കപ്പെടുകയും ഏറെ പഴി കേൾക്കേണ്ടി വരികയും ചെയ്യുന്ന ആരാധകരെയാണ് ഫഹദ് ഫാസിലിന്റെയും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ യു ട്യൂബ് ചാനലിൽ എട്ട് എപ്പിസോഡുകളിലായി പ്രമുഖ ആരാധകർ അനുഭവങ്ങൾ പറയും. 

MORE IN ENTERTAINMENT
SHOW MORE