അച്ഛന്റെ ഓര്‍മയില്‍ പാടി; പാതിയില്‍ മുറിഞ്ഞ് പൊട്ടിക്കരഞ്ഞ് അമൃത: വിഡിയോ

അച്ഛന്റെ അനുസ്മരണ യോഗ വേദിയില്‍  ഗാനം ആലപിക്കുന്നതിനിടയില്‍  പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്. കണ്ണു നിറഞ്ഞാണ് അമൃത ഗാനം ആലപിക്കാന്‍ തുടങ്ങുന്നത്.അനുസ്മരണ യോഗത്തിന്‍റെ വിഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. അച്ഛാ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ. 

ഗായിക വാണി ജയറാമിന്റെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അമൃത ആലപിച്ചത്. ഗാനത്തിനിടയില്‍ അമൃത കണ്ണുനീര്‍ തുടക്കുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.നൊമ്പരത്തോടെയുള്ള ആലാപനം സദസ്സിലുള്ളവരെയും കണ്ണീരണിയിച്ചു. പാട്ടു പാടുന്നത് പൂര്‍ത്തിയാക്കാനാകാതെ കണ്ണീര്‍ തുടച്ച് മൈക്ക് കൈമാറുകയും ചെയ്തു. വിഡിയോക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. അമൃതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് ആളുകള്‍ പ്രതികരണത്തില്‍ അറിയിച്ചു. 

ഓടക്കുഴല്‍ കലാകാരനായ പി.ആര്‍ സുരേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18നാണ് അന്തരിച്ചത്. അമൃത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. 

Amrutha Suresh gets emotional while singing