ട്രിപ്പിള്‍ റോളില്‍ ടൊവീനോ; ത്രില്ലടിപ്പിച്ച് എ.ആര്‍.എം ടീസര്‍

tovino thomas
SHARE

ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാന്റസി ചിത്രമാണ് എആർഎം (അജയന്റെ രണ്ടാം മോഷണം). വളരെ ആകാംഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്‍റെ  ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് 7നാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ ആക്‌ഷന്‍ പ്രകടനം തന്നെയാണ് ടീസറിന്‍റെ പ്രധാന ആകര്‍ഷണം. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്‌ഷ വർക്കുകൾ പുരോഗമിക്കുകയാണ്.

മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാൻ ഇന്ത്യൻ സിനിമയായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പൂർണമായും 3 ഡിയിൽ ചിത്രീകരിച്ച സിനിമ അതി ഗംഭീരമായൊരു വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്നതില്‍ സംശയിക്കാനില്ല. മലയാള സിനിമയിൽ നിന്നുള്ള ആദ്യ ഗ്ലോബൽ റിലീസായിരിക്കും എആർഎം.

ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ സിനിമയില്‍ കൈകാര്യം ചെയ്യുക. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കോ പ്രൊഡ്യൂസർ ജിജോ കവനാൽ, ശ്രീജിത്ത്‌ രാമചന്ദ്രൻ, പ്രിൻസ് പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ വിനീത് എം.ബി. ഛായാഗ്രഹണം ജോമോൻ ടി. ജോൺ.പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എൻ.എം.. പ്രൊഡക്‌ഷൻ ഡിസൈനർ ഗോകുൽ ദാസ് എന്നിവരാണ്. ടീസറിലെ കാഴ്ചകള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയാണ്.

Tovino Thomas new movie ARM official teaser out now

MORE IN ENTERTAINMENT
SHOW MORE