
കാന്‍ ചലച്ചിത്രമേളയില്‍ എന്നും പുതിയ ലുക്കുകള്‍ പരീക്ഷിക്കുന്ന ഐശ്വര്യ റായ് ബച്ചന്‍ ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തിയില്ല. കാന്‍സ് റെഡ് കാര്‍പറ്റില്‍ തിളങ്ങുന്ന സില്‍വര്‍ ഗൗണിലാണ് താര സുന്ദരി പ്രത്യക്ഷപെട്ടത്. ഗൗണനൊപ്പം തല മൂടിയിരിക്കുന്ന വലിയ ഹൂഡ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു.
ക്രിസ്മസ് ഗിഫ്റ്റ് റാപ്പ്, ഷവര്‍മ എന്നെല്ലാമാണ് ഐശ്വര്യയുടെ കാന്‍സിലെ ഔട്ട്ലുക്കിനെ ചൂണ്ടി സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണങ്ങള്‍. എന്നാല്‍ ഐശ്വര്യയുടെ കംഫര്‍ട്ട് സോണിന് പുറത്ത് നിന്നുള്ള പരീക്ഷണം പലരുടേയും ഹൃദയം കീഴടക്കി കഴിഞ്ഞു. മുന്‍ ലോക സുന്ദരിയെ അഭിനന്ദിച്ചുള്ള കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. സോഫി കൗട്ട്യൂറാണ് ഐശ്വര്യയുടെ ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.

