‘അറസ്റ്റഡ്’; അമിതാഭ് ബച്ചന്റെ പോസ്റ്റിന് പിന്നിലെന്ത്?

arrested
SHARE

അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറലാകുന്നു. അറസ്റ്റഡ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ഇട്ടതിന് പിന്നാലെ നിരവധിയാളുകളാണ്  താഴെ കമന്റുകളുമായെത്തിയത്. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ ആരാധകന്റെ ബൈക്കിൽ കയറി അമിതാഭ് ബച്ചൻ ഷൂട്ടിങ് ലൊക്കേഷനിലെത്തിയത്. 

ആരാണ് എന്ന് പോലും അറിയാത്ത ആരാധകന് നന്ദി പറഞ്ഞു കൊണ്ട് ബച്ചൻ സോഷ്യൽ മിഡിയയിൽ പോസ്റ്റും ഇട്ടിരുന്നു. എന്നാൽ വാഹനം ഓടിച്ച വ്യക്തിയും ബച്ചനും ഹെൽമറ്റ് ധരിക്കാത്തതിനെതിരെ നിരവധിയാളുകൾ രം​ഗത്തെത്തി. ബച്ചനെതിരെ കേസെടുക്കണമെന്നും കമന്റുകൾ വന്നിരുന്നു. ഇതിന് പിന്നാലെ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഇത്തരം വിഷയങ്ങൾ നിലനിൽക്കേയാണ് അമിതാഭ് ബച്ചന്റെ പുതിയ പോസ്റ്റ്. നിമിഷങ്ങൾക്കകം പോസ്റ്റ് സോഷ്യൽ മിഡിയയിൽ വൈറലായി.

Amitabh Bachchan's Post goes viral

MORE IN ENTERTAINMENT
SHOW MORE