
വേറിട്ട ജീവിതാനുഭവങ്ങളും കഴിവുകളും പങ്കുവെച്ച് പ്രേക്ഷക ശ്രദ്ധ നേടുകയാണ് മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയായ 'എന്റെ അമ്മ സൂപ്പറാ'.. ജീവിതത്തിലെ പല തുറകളില്‍ നിന്നുള്ള അമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അരങ്ങിലെത്തുന്ന പരിപാടിയില്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളെത്തുന്നു. തെന്നിന്ത്യയുടെ പ്രിയനടന്‍ ജയറാമും ഭാര്യ പാര്‍വതിയുമാണ് എന്റെ അമ്മ സൂപ്പറാ പരിപാടിയിലേക്ക് എത്തുന്നത്.
ഒരുപതിറ്റാണ്ടിന് ശേഷമാണ് മിനിസ്ക്രീനില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബനായകനും നായികയും ഒരുമിച്ചെത്തുന്നത്. നടിമാരായ പൂര്‍ണിമ ഇന്ദ്രജിത്, വിനയപ്രസാദ്, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം എന്നിവര്‍ വിധികര്‍ത്താക്കളാവുന്ന പരിപാടിയില്‍ താരദമ്പതികളുടെ സാന്നിധ്യം പ്രക്ഷേകര്‍ക്ക് വിരുന്നാവും. മേയ് 22 മുതല്‍ തിങ്കള്‍ മുതല്‍ ഈ മെഗാ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്തുതുടങ്ങും.