‘തിയറ്ററുകള്‍ക്ക് ഷോ ടൈം തീരുമാനിക്കാന്‍ അവകാശമുണ്ട്’; മറുപടിയുമായി ജൂഡ്

Jude anthany Aneesh upasana 1705
SHARE

ജാനകീ ജാനെ സംവിധായകന്‍ അനീഷ് ഉപാസനയുടെ തുറന്ന കത്തിന് മറുപടിയുമായി സംവിധായകന്‍ ജൂഡ് ആന്തണി. 'എല്ലാ സിനിമകളും തിയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനുരാഗവും, ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ്' എന്നാണ് ജൂഡ് ആന്തണി ഫെയ്സ്ബുക്കില്‍ കുറിച്ചത്. എല്ലാവരും അധ്വാനിക്കുന്നവരാണ്. തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്, അതിനുള്ള അവകാശവും അവർക്കുണ്ടെന്നും ‍ജൂഡ‍് ആന്തണി പോസ്റ്റില്‍ പറയുന്നുണ്ട്. 'ജനങ്ങൾ വരട്ടെ, സിനിമകൾ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ, നമ്മൾ ഒന്നല്ലേ? ഒന്നിച്ചു സന്തോഷിക്കാം എന്നെഴുതിയാണ് ജൂഡ‍് ആന്തണി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2018 തിയറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അപേക്ഷിച്ചുകൊണ്ടായിരുന്നു സംവിധായകന്‍ അനീഷ് ഉപാസനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2018 ന്‍റെ റിലീസോടെ ചിത്രത്തിന് തിയറ്റര്‍ ഉടമകള്‍ നല്‍കുന്ന പ്രാധാന്യം മൂലം ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിലും മാറ്റുകയും പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോകള്‍ തരികയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തുറന്ന കത്തെന്ന് അനീഷ് ഉപാസന വ്യക്തമാക്കിയിരുന്നു.

അന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത് എന്നെഴുതിക്കൊണ്ടാണ് തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ അനീഷ് പോസ്റ്റ് പങ്കിട്ടത്.

'Theaters have right to decide their show time'; Jude replies to Aneesh Upasana

MORE IN ENTERTAINMENT
SHOW MORE