'ജ്യേഷ്ഠ തുല്യന്‍; എന്നെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യ സ്നേഹി'; പി.കെ.ആര്‍.പിള്ളയെ കുറിച്ച് മോഹന്‍ലാല്‍

mohanlal pr1
SHARE

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് പി.കെ.ആര്‍.പിള്ളയുടെ വിയോഗത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി മോഹന്‍ലാല്‍. എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു എന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. നടനെന്ന നിലയിലുള്ള തന്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ  നൽകിയ സ്നേഹവും പ്രോത്സാഹനവും  പറഞ്ഞാൽ തീരാത്തത്രയാണെന്നും മോഹന്‍ലാല്‍ പറയുന്നു.

പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയാണ് അദ്ദേഹം എന്നും മോഹന്‍ലാല്‍ പറയുന്നു. 

MORE IN KERALA
SHOW MORE