അഭ്യൂഹങ്ങള്‍ക്ക് വിട; പരിണീതിയും രാഘവ് ഛദ്ദയും വിവാഹിതരാകുന്നു

parineetiraghav-14
SHARE

പ്രണയത്തിലാണോയെന്ന ബോളിവുഡിലെ ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നടി പരിണീതി ചോപ്രയും എ.എ.പി എംപി രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. ശനിയാഴ്ച വൈകുന്നേരം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. ഞാന്‍ യെസ് പറഞ്ഞുവെന്ന കുറിപ്പോടെയാണ് പരിണീതി വിവാഹ വാര്‍ത്തയും ചിത്രങ്ങളും പങ്കുവച്ചത്. സിഖ് ആചാര പ്രകാരമുള്ള പ്രാര്‍ഥനയോടെ തുടങ്ങിയ ചടങ്ങുകള്‍ക്കൊടുവിലാണ് ഇരുവരും മോതിരം അണി‍ഞ്ഞതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബോളിവു‍ഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രം​ഗത്തെ പ്രമുഖർ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു.

Bollywood actress Parineeti Chopra and MP Raghav chadha are engaged

MORE IN ENTERTAINMENT
SHOW MORE