രാജമൗലിയുടെ സ്വപ്ന ചിത്രം; മഹാഭാരതം ഒരുങ്ങുക പത്ത് ഭാഗങ്ങളായി

മഹാഭാരതം ചലച്ചിത്രമാക്കുവാനുള്ള തന്‍റെ സ്വപ്നം പ്രകടിപ്പിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുര എന്നും ഇതിന് മാത്രമായി ഏകദേശം ഒരു വർഷമെടുക്കുമെന്നും രാജമൗലി പറഞ്ഞു. അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് തന്‍റെ സ്വപ്ന പദ്ധതിയായ മഹാഭാരതത്തെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

ചിത്രം 10 ഭാഗങ്ങളുള്ള സീരീസ് ആയിട്ടായിരിക്കും ഒരുങ്ങുക എന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ നിർമ്മിക്കുന്ന ഓരോ സിനിമയിൽ നിന്നും പുതിയ പാഠങ്ങള്‍ ഞാന്‍ പഠിക്കുകയാണ്, ഓരോ ചിത്രവും തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതിലേക്കുള്ള ചുവടുവയ്പ്പാണ്', രാജമൗലി പറയുന്നു.ആര്‍ആര്‍ആറിന്‍റെ പ്രമോഷന്‍ സമയത്തും വരാനിരിക്കുന്ന ബ്രഹമാണ്ഡ ചിത്രത്തില്‍ റാം ചരണ്‍ ഉണ്ടായിരിക്കുമോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതിന് ശേഷമേ ഏത് കഥാപാത്രത്തെ ആര് ചെയ്യും എന്നുള്ളത് തീരുമാനിക്കാനാകൂ എന്നായിരുന്നു രാജമൗലിയുടെ മറുപടി.

തന്‍റെ മഹാഭാരത്തിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ടതില്‍ നിന്നും വായിച്ചതില്‍ നിന്നും വ്യത്യസ്തരായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ മഹാഭാരതം തികച്ചും വേറിട്ടു നില്‍ക്കുന്നതായിരിക്കും, കഥയില്‍ വ്യത്യാസങ്ങളുണ്ടാകില്ലെങ്കിലും കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ആഴം ഉണ്ടായിരിക്കും എന്നും രാജമൗലി പറഞ്ഞു.

SS Rajamouli about his dream project; Mahabhat