'അവസാനമായ് ഒന്ന് കാണാന്‍..'; ഇന്നസെന്റിനെ കണ്ട് പൊട്ടിക്കരഞ്ഞ് കാവ്യ; ചേര്‍ത്ത് പിടിച്ച് ദിലീപ്

ഒരു ജനതയെ മുഴുവൻ ചിരിപ്പിച്ചും ചിന്തിപ്പിച്ചും  അവസാനയാത്രയ്ക്ക് തയാറെടുത്തു കിടക്കുന്ന ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് കാവ്യ മാധവൻ. പൊട്ടിക്കരഞ്ഞ് ദിലീപിനൊപ്പം ആണ് കാവ്യ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് എത്തിയത്. സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞ കാവ്യ മാധവനെ ദിലീപ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നനപ്പോഴും എല്ലാ കാര്യങ്ങളിലും ദിലീപ് മുൻനിരയിൽ ഉണ്ടായിരുന്നു.  പത്തുമണിയോടെ ഇന്നസന്റിന്റെ ഭൗതിക ശരീരം 'പാർപ്പിടം' വീട്ടിൽ നിന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോയി. ഔദ്യോഗിക ബഹുമതികളോടെയാണ് നാടിന്റെ പ്രിയതാരത്തിന് അവസാന യാത്രയയപ്പ് നടത്തുക.