‘ഇന്നച്ചനും മുരളിയും നെടുമുടിയും'; മറ്റേതോ ലോകത്ത് അവര്‍ ആഘോഷത്തിലാണ് : വിഡിയോ

മലയാള സിനിമയുടെ ചിരിപ്രസാദം ഇന്നസന്റ് വിടപറയുമ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ നിറയുന്നത് ഇന്നസെന്‍റും നെടുമുടി വേണുവും, മുരളിയും ഭരത് ഗോപിയും ചേര്‍ന്നുള്ള ഒരു വിഡിയോയാണ്. 1985ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ചിദംബരം എന്ന ചിത്രത്തിലെ രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രത്തില്‍ ഷൂട്ടിംഗിനായി എത്തുന്ന നടന്‍മാരായി തന്നെയാണ്  ഇന്നസെന്‍റും നെടുമുടി വേണുവും, മുരളിയും അഭിനയിക്കുന്നത്. വിടവാങ്ങിയ അനശ്വര നടമാരെല്ലാം ഒരു വിഡിയോയില്‍ ഒന്നിച്ച് വന്നിരിക്കുന്നതും അവരുടെ ശൂന്യതും എല്ലാം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.  സി.വി. ശ്രീരാമന്റെ ഒരു ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമായിരുന്നു ചിദംബരം.1985ല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രം മികച്ച സംവിധായകനും, ചിത്രത്തിനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കും അർഹമായിരുന്നു.