
കൊണ്ടോട്ടിയെ ഇളക്കിമറിച്ച് പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം കൊണ്ടോട്ടിയിലെത്തിയത്. നിരവധി ആരാധകരാണ് ദുല്‍ഖറിനെ കാണാനായി തടിച്ചുകൂടിയത്. പച്ചയും കറുപ്പം കലര്‍ന്ന ഷര്‍ട്ട് ധരിച്ച് കൂളിങ് ഗ്ലാസ് വച്ച് മാസ് ലുക്കിലായിരുന്നു താരം ചടങ്ങിനെത്തിയത്.
മണിക്കൂറുകളോളം കാത്തു നിന്ന ആരാധകരെ താരം നിരാശനാക്കിയുമില്ല. പാട്ട് പാടിയും ഡാന്‍സ് കളിച്ചും പരിപാടി ദുല്‍ഖര്‍ ഗംഭീരമാക്കി. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളുടെ ഒപ്പമുള്ള ദുല്‍ഖറിന്റെ സെല്‍ഫിയും വൈറലാണ്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇത്രയധികം ആളെക്കൂട്ടാന്‍ സാധിക്കുന്ന താരം മറ്റാരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയിലേക്ക് ദുല്‍ഖര്‍ എത്തിയ കാലത്ത് ഇതേ സ്ഥലത്ത് വച്ച് അദ്ദേഹത്തിന് നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ചും ചിലര്‍ പറയുന്നുണ്ട്. ‘11 വര്‍ഷം മുമ്പ് കൂവിവിട്ടു, ഇന്ന് അതേ മണ്ണില്‍ അവനെ കാണാന്‍ തിക്കും തിരക്കും. 10 വര്‍ഷംകൊണ്ട് അയാളുണ്ടാക്കിയെടുത്ത താരപരിവേഷം..’ എന്നിങ്ങനെ നീളുന്നു വാഴ്ത്ത്.