‘രാമന് ലെതര്‍ വസ്ത്രം’; ആദിപുരുഷ് സിനിമയ്ക്കെതിരായ ഹര്‍ജി തള്ളി

adipurush
SHARE

 ആദിപുരുഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കേസ് തള്ളി ഡല്‍ഹി കോടതി. പരാതിക്കാരന്‍ പരാതി പിന്‍വലിക്കാന്‍ രംഗത്ത് വന്നതോടെയാണ് കേസ് തള്ളിയത്. രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് ചിത്രത്തിന്‍റെ റിലീസിന് സ്റ്റേ ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

സിനിമയുടെ റിലീസ് തിയതി മാറ്റിയതിനാലും ചിത്രത്തിന് ചില മാറ്റങ്ങള്‍ വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായതിനാലുമാണ് പരാതി പിന്‍വലിക്കുന്നതെന്ന് പരാതിക്കാരന്‍ അറിയിച്ചു. തെന്നിന്ത്യന്‍ താരം പ്രഭാസ്, സെയിഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവര്‍ അഭിനയിച്ച് ബ്രഹ്മാണ്ഡ ചിത്രം നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഫിലിം സര്‍ട്ടിഫിക്കറ്റ് ബോര്‍ഡിന്‍റെ സാക്ഷ്യം ഉണ്ടെങ്കില്‍ പിന്നെ കേസിന്‍റെ ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ചിത്രത്തിന് ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പ്രദര്‍ശനം നടത്താനും കഴിയും. രാമനെയും ഹനുമാനെയും തെറ്റായ രീതിയില്‍ അവതരിപ്പിച്ചെന്നും അവര്‍ക്ക് ലെതര്‍ കൊണ്ടുള്ള വസ്ത്രമാണ് സിനിമയിലെന്നും പരാതിയില്‍ പറയുന്നു. രാമനെ ദേഷ്യക്കാരനായി ചിത്രീകരിച്ചെന്നും ആരോപണമുണ്ട്. ചിത്രത്തിന്‍റെ ട്രെയിലറിനെതിരെയും പരാതിയുണ്ട്. ഫെയ്സ്ബുക്കും യു ട്യൂബും ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്ന് അത് നീക്കം ചെയ്യണമെന്നും പരാതിയല്‍ ​ആവശ്യപ്പെ‌ട്ടിരുന്നു

MORE IN ENTERTAINMENT
SHOW MORE