ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയായി

asha sharth
SHARE

സിനിമാ താരം ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തര വിവാഹിതയായി. ആദിത്യനാണ് വരൻ. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്നൽ കൺവെൻഷനിൽ വച്ച് നടന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലില്‍ വിവാഹ റിസപ്ഷന്‍  നടക്കും. ആശ ശരത്ത് കുടുംബം എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിം​ഗ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.  

haldi
Image Credit: Shabeer Zyed

2022 ഒക്ടോബർ 23ന് കൊച്ചിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, രഞ്ജി പണിക്കർ ഉൾപ്പെടെ നിരവധി താരനിരകള്‍ പങ്കെടുത്തിരുന്നു. മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.2022 ഡിസംബറിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആശ ശരത്തും  ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായ ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിലും സജീവമാണ്.

haldii

Asha Sharath daughter uthara Sharath Wedding

MORE IN ENTERTAINMENT
SHOW MORE