കടപ്പുറത്തെ സംഗീതമഴയില്‍ കുതിർത്ത ‘നാട്ടുവെളിച്ചം’; മൂളിപ്പാട്ടുകാരുടെ കൂട്ടായ്മ

Beach-Song
SHARE

കൊടുംചൂടില്‍ കോഴിക്കോട് കടപ്പുറത്തെ സംഗീതമഴയില്‍ മുക്കുകയാണ് നാട്ടുവെളിച്ചം കൂട്ടായ്മ. അവസരങ്ങള്‍ ലഭിക്കാതെ മാറിനില്‍ക്കേണ്ടി വന്ന പ്രതിഭാശാലികള്‍ക്ക് കലാപ്രകടനത്തിനുള്ള അവസരമാണ് ഇവിടെയൊരുങ്ങുന്നത്. വൈകുന്നേരമായാല്‍ ബാബുരാജിന്‍റേയും മുഹമ്മദ് റഫിയുടേയുമടക്കം എണ്ണമറ്റ പാട്ടുകളാകും കോഴിക്കോട് കടപ്പുറത്ത് അലയടിക്കുക. ഈ പാട്ടുകള്‍ക്ക് കരയെ പുല്‍കുന്ന തിരമാലകള്‍ താളം നല്‍കും. 

നാട്ടുവെളിച്ചം കൂട്ടായ്മയാണ് എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ 9.30 വരെ സംഗീതസന്ധ്യ സംഘടിപ്പിക്കുന്നത്. ഈ പാടുന്നവരാരും പ്രഫഷണല്‍ ഗായകരല്ല. അത്തരക്കാരെ ഇവിടെ വേണ്ട താനും. അതായത് കുളിമുറി ഗായകര്‍ക്കുള്ളതാണ് ഈ വേദി. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ചുമട്ടുതൊഴിലാളികളും വനിതകളും കുട്ടികളുമടങ്ങുന്ന നൂറിലധികം പേരുണ്ടിപ്പോള്‍ കൂട്ടായ്മയില്‍. ഇങ്ങനെ പാടി പാടി ഒട്ടനവധി പരിപാടികളില്‍ പാടാന്‍ ക്ഷണം തേടിയെത്തുന്നുണ്ട് ഇവരെ. 

MORE IN ENTERTAINMENT
SHOW MORE