വാങ്കഡെയില്‍ തലൈവരും; ഇന്ത്യ–ഓസീസ് മത്സരത്തിന് എത്തി രജനികാന്ത്

rajinikant1
SHARE

വാങ്കഡെയിലെ ഇന്ത്യ–ഓസ്ട്രേലിയ ഏകദിന പോരിന്റെ ആവേശത്തിനൊപ്പം ചേര്‍ന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് രജനികാന്ത് എത്തിയത്. 

വാങ്കഡെയില്‍ എത്തിയ സൂപ്പര്‍ താരത്തിന്റെ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. 2011 ലോകകപ്പ് ഫൈനല്‍ വാങ്കഡെയില്‍ നടക്കുമ്പോള്‍ രജനികാന്ത് ഗ്യാലറിയിലുണ്ടായിരുന്നു. ഇന്ത്യ കിരീടം നേടി. രജനികാന്തിന്റെ സാന്നിധ്യം ഇത്തവണയും ഇന്ത്യക്ക് ഭാഗ്യം കൊണ്ടെത്തരും എന്നാണ് ആരാധകര്‍ പറയുന്നത്. 

വെള്ളിയാഴ്ചയാണ് മുംബൈയിലേക്ക് രജനികാന്ത് എത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ടായി. എംസിഎ പ്രസിഡന്റ് രജനികാന്തിനെ സ്വീകരിക്കാന്‍ എത്തി. 2011ലാണ് വാങ്കഡെയില്‍ രജനികാന്ത് അവസാനമായി ക്രിക്കറ്റ് മത്സരം കാണാന്‍ എത്തിയത്. 

സിനിമയിലേക്ക് വരുമ്പോള്‍ തന്റെ 169ാമത് ചിത്രമായ ജയിലറിന്റെ ഷൂട്ടിങ്ങിലാണ് രജനികാന്ത് ഇപ്പോള്‍. നെല്‍സന്‍ ദിലിപ് കുമാറാണ് സംവിധായകന്‍. സിനിമയുടെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായി. 

Rajinikanth came to watch india vs australia match

MORE IN ENTERTAINMENT
SHOW MORE