'ലാല്‍കൃഷ്‍ണ'യുടെ രണ്ടാം വരവ്; ഫസ്റ്റ് ഹാഫ് തിരക്കഥ കഴിഞ്ഞു: ഷാജി കൈലാസ്

shaji-sureshgopi
SHARE

സുരേഷ് ഗോപി-ഷാജി കൈലാസ് ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. ചിത്രത്തിൽ ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി നിറഞ്ഞാടിയത്. ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്.സിനിമയുടെ ആദ്യ പകുതിയുടെ തിരക്കഥ പൂർത്തിയായെന്ന് ഷാജി കൈലാസ് അറിയിച്ചു. 'എൽ കെ' എന്ന എഴുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. 

ദ വെറ്ററൻ എന്ന ഇംഗ്ലീഷ് ചെറുകഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുറ്റവാളികൾക്കുവേണ്ടി കോടതിയിൽ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനുശേഷം മരണശിക്ഷ നൽകുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകന്റെ കഥയാണ് ചിത്രം പറഞ്ഞത്.

MORE IN ENTERTAINMENT
SHOW MORE