തുടര്‍ പരാജയങ്ങള്‍; അക്ഷയ് കുമാറിന്റെ 'ഓ മൈ ഗോഡ് 2' ഒടിടി റിലീസ്?

akshua-movie
SHARE

കോവിഡിന് ശേഷം വന്ന അക്ഷയ് കുമാർ ചിത്രങ്ങള്‍ എല്ലാം തിയറ്ററില്‍ കനത്ത പരാജമായിരുന്നു. ഇതേ തുടര്‍ന്ന് അമിത് റായ് സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ ചിത്രം ഓ മൈ ഗോഡ് 2 ഒടിടി റിലീസ് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ജിയോ സിനിമയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തു.ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ 'ഒഎംജി ഓ മൈ ഗോഡി'ന്‍റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്‍ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്.

MORE IN ENTERTAINMENT
SHOW MORE