
ബിബിസി അഭിമുഖത്തിനിടയില്‍ മക്കള്‍ രസകരമായി തടസ്സപ്പെടുത്തി വൈറലായ കുടുംബം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലോകത്തിന് മുന്നില്‍. വിഡിയോയുടെ ആറാം വാര്‍ഷികത്തിന്റെ സന്തോഷം രേഖപ്പെടത്താന്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങളും അന്നത്തെ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട റോബര്‍ട്ട് കെല്ലി പങ്കുവെച്ചു. പഴയ വിഡിയോ കൂടി പങ്കുവെച്ചതോടെ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചിരിപൊട്ടുകയാണ്.
2017 മാര്‍ച്ച് 10നായിരുന്നു പ്രൊഫസര്‍ റോബര്‍ട്ട് കെല്ലി ബിബിസിയുടെ അഭിമുഖത്തില്‍ പങ്കെടുത്തത്. അതിനിടെയാണ് പശ്ചാത്തലത്തില്‍ കുടുംബം പ്രത്യക്ഷപ്പെട്ടതും ടിവിയിലൂടെ പ്രേഷകര്‍ക്ക് രസകരമായ ഒരു കാഴ്ച്ച സമ്മാനിക്കുകയും ചെയ്തത്. കുട്ടികളില്‍ ഒരാള്‍ പട്ടും പാടി പിന്നിലൂടെ വരുന്നതും ഇളയ ആള്‍ കളിവണ്ടിയില്‍ വരുന്നതും തൊട്ട് പിന്നാലെ അമ്മ ഓടി വരുന്നതുമാണ് വിഡിയോയില്‍. തങ്ങളുടെ അച്ഛനെ ലോകം മുഴുവന്‍ കാണുന്നു എന്നൊന്നും ചിന്തിക്കാത്ത അവരുടെ നിഷ്കളങ്കതയാണ് വിഡിയോയിലെ ആകര്‍ഷണീയത.
ഇപ്പോള്‍ പങ്കുവെച്ച ചിത്രത്തില്‍ അന്നത്തെ ആ കുട്ടികളായ മാരിയോണും ജെയിംസും വലുതായിരിക്കുകയാണ്. പലരും ആയിരമാവര്‍ത്തി കണ്ട ഈ വിഡിയോയും അവരുടെ ഇപ്പോഴത്തെ ചിത്രവും വീണ്ടും വൈറലാവുകയാണ്