ഓസ്കാർ നേട്ടത്തിന് പിന്നാലെ നാട്ടുനാട്ടുവിനെച്ചൊല്ലി രാഷ്ട്രീയപോരും ശക്തം

oscar
SHARE

നാട്ടുനാട്ടു ഗാനത്തിന്റെ ഒാസ്കര്‍ നേട്ടത്തിന് പിന്നാലെ രാഷ്ട്രീയപോരും. ആര്‍ആര്‍ആര്‍ സിനിമയുടെ തിരക്കഥാകൃത്തിനെ രാജ്യസഭാംഗമാക്കിയത് പ്രധാനമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് യോഗല്‍. ആര്‍ആര്‍ആര്‍ സിനിമയുണ്ടാക്കിയത് മോദിയാണെന്ന് അവകാശപ്പെടരുതെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരിഹാസം. <ആര്‍ആര്‍ആറിനെ ഇന്ത്യയുടെ ഒൗദ്യോഗിക ഒാസ്കര്‍ എന്‍ട്രിയാക്കാതെ കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞുവെന്ന് ബിആര്‍എസ് കുറ്റപ്പെടുത്തി. 

ആര്‍ആര്‍ആര്‍ സിനിമയുടെ തിരക്കഥാകൃത്തും എസ്.എസ് രാജമൗലിയുടെ പിതാവുമായ വി വിജയേന്ദ്രപ്രസാദിനെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത രാജ്യസഭാംഗമാക്കിയത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്‍റെ അവകാശവാദം. ഇന്ത്യയുടെ സാംസ്ക്കാരിക മഹത്വത്തെ ഉയര്‍ത്തിക്കാട്ടുന്നതിലുള്ള പങ്ക് തിരിച്ചറിഞ്ഞാണ് മോദി വിജയേന്ദ്ര പ്രസാദിനെ എംപിയാക്കിയതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 

ഒാസ്കാര്‍ നേടിയ സിനിമയുണ്ടാക്കിയത് മോദിയാണെന്ന് അവകാശപ്പെടരുതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരിഹാസം. ഖര്‍ഗെയുടെ ഫലിതം സഭ ആസ്വാദിക്കുന്നതായി അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍. ദക്ഷിണേന്ത്യയുടെ നേട്ടമെന്ന് ഖര്‍ഗെ അവകാശപ്പെട്ടപ്പോള്‍ എല്ലാവരും ഇന്ത്യക്കാരാണെന്ന് ജയാ ബച്ചന്‍റെ തിരുത്ത്. ബോയ്കോട്ട് വാദികള്‍ക്കുള്ള മറുപടിയാണ് ഒാസ്കര്‍ ചടങ്ങിലെ ദീപിക പദുകോണിന്‍റെ സാന്നിധ്യമെന്ന് പ്രിയങ്ക ചതുര്‍വേദി. എംപിമാര്‍ക്കെല്ലാം കൂടി രാഷ്ട്രപതി ഭവനുമുന്നില്‍ നാട്ടുനാട്ടു നൃത്തം ചെയ്താലെന്തോയെന്ന് അബ്ദുല്‍ വാഹാബ് ആവശ്യപ്പെട്ടു. 

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഗുജറാത്തി സിനിമയെയാണ് ഒാസ്കറിനുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എന്‍ട്രിയാക്കിയതെന്നും തെലുങ്കു ചിത്രമായ ആര്‍ആര്‍ആറിനെ തഴയുകയായിരുന്നുവെന്നും ബിആര്‍എസ് കുറ്റപ്പെടുത്തി.  

MORE IN ENTERTAINMENT
SHOW MORE