
കുഞ്ഞിനെ രക്ഷിക്കുന്നതിനായി അമ്മ ജിറാഫ് പെണ്‍ സിംഹവുമായി നടത്തുന്ന മല്‍പിടുത്തം വൈറലാകുന്നു. കുഞ്ഞുജിറാഫിന് മേല്‍ വീഴുന്ന പെണ്‍സിംഹം അതിനെ കൊല്ലാന്‍ നോക്കുന്ന രംഗങ്ങളാണ് വിഡിയോയില്‍. കുഞ്ഞ് പലയാവര്‍ത്തി രക്ഷപെടാനും തിരിച്ചടിക്കാനും നോക്കുന്നുണ്ടങ്കിലും അത് സാധിക്കാതെ വന്നതോടെ കീഴടങ്ങാന്‍ ഒരുങ്ങുന്നതും കാണാം.
എന്നാല്‍ അമ്മ ജിറാഫ് വരുന്നതോടെ കഥ മാറി. അമ്മയുടെ കുതിച്ചുള്ള വരവ് കണ്ടതോടെ പെണ്‍സിംഹം ജീവനുംകൊണ്ടോടി. ഒരമ്മയുടെ ധീരമായ ചെറുത്ത് നില്‍പ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവെയ്ക്കരുതെന്നും അഭിപ്രായമുയരുന്നുണ്ട്.
കുട്ടി ജിറാഫ് ചത്തിട്ടുണ്ടാകുമെന്നും ഇത്തരം കാര്യങ്ങള്‍ എല്ലാവര്‍ക്കും കാണാനാകില്ല എന്നും കമന്‍റുകള്‍ വന്നു. ഇതെല്ലാം പ്രകൃതിയുടെ ഭാഗമാണന്നും, അതിജീവനവും കീഴ്പ്പെടലും എല്ലാം ഇതിന്‍റെ ബാക്കിയാണെന്നും ചിലര്‍ കുറിച്ചു