
മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കര്‍ പ്രഖ്യാപിക്കാന്‍ അവതാരകന്‍ ഒരുങ്ങവെ ആകാംക്ഷയോടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു രാജമൗലി. ആര്‍ആര്‍ആര്‍ എന്ന് അവതാരക ഉച്ചരിച്ചപ്പോഴേക്കും ആഹ്ലാദാരവങ്ങളോടെ രാജമൗലി തുള്ളിച്ചാടി. ഭാര്യയെ ആലിംഗനം ചെയ്ത് അതിരറ്റ സന്തോഷം ഉള്ളില്‍ നിറച്ച് സദസിന് മുന്‍പിലേക്ക്...ഡോള്‍ബി തീയറ്ററില്‍ ഇന്ത്യ നിറഞ്ഞ നിമിഷങ്ങളെ നെഞ്ചിലേറ്റുകയാണ് ആരാധകരും...
ഇന്ത്യയുടെ ഓസ്കറിലേക്കുള്ള ഔദ്യോഗിക എന്‍ട്രിയില്‍ ആര്‍ആര്‍ആര്‍ പരിഗണിക്കപ്പെടാതിരുന്നതോടെയാണ് മെയിന്‍ സ്ട്രീം കാറ്റഗറിയിലേക്ക് ആര്‍ആര്‍ആറിനെ രാജമൗലി സ്വന്തം നിലയില്‍ അയക്കുന്നത്. രാജ്യത്തിനാകെ അഭിമാനമാവുന്ന നേട്ടത്തിലേക്ക് എത്താന്‍ അത് വഴിവെച്ചു...