
ഇന്ത്യയില്‍ നിന്നും ഒസ്കാര്‍ ഒറിജിനല്‍ സോങിന് വേണ്ടി മത്സരിക്കുന്ന നാട്ടു നാട്ടു എന്ന ഗാനം ഒസ്കാര്‍ വേദിയില്‍ പുനരവതരിപ്പിച്ചു. കാലഭൈരവനും രാഹുല്‍ സിപ്ലിഗഞ്ച് എന്നിവര്‍ ചേര്‍ന്നൊരുക്കിയ മ്യൂസിക്കല്‍ ഷോയ്ക്ക് അവതാരകയായെത്തിയിത് ദീപിക പദുക്കോണും. അനൗണ്‍സ്മെന്‍റിന്‍റെ ആദ്യ ഘട്ടത്തില്‍ ഉള്ള അവതാരകരില്‍ ഒരാളാണ് ദീപികയും. ഹാലി ബെറി, ജോണ്‍ ട്രവോല്‍ട്ട, ഹാരിസണ്‍ ഫോര്‍ഡ് തുടങ്ങിയവരും ആദ്യ ഘട്ടത്തിന്‍റെ അവതാരകരായിരുന്നു.
ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തെപ്പറ്റിയും നാട്ടു നാട്ടു എന്ന ഗാനത്തെ പറ്റിയും സംസാരിച്ച ദീപികയും ഇത്തവണത്തെ ഓസ്കര്‍ വേദിയിലെ ഇന്ത്യന്‍ സാന്നിധ്യത്തിന് മാറ്റ് കൂട്ടി. ഗാനത്തിന്‍റെ പുനരവതരണം വേദിയെയും സദസിനെയും ഇളക്കി മറിച്ചു. സിനിമയിലേതിനെക്കാള്‍ ഒട്ടും പിന്നിലല്ലാത്ത അവതരണമായിരുന്നു നാട്ടു നാട്ടു നൃത്ത സംഘം വേദിയില്‍ കാഴ്ച്ച വെച്ചത്.
നാട്ടു നാട്ടുവിനും ദീപികയ്ക്കുമൊപ്പം ഇന്ത്യയില്‍ നിന്നും ഇത്തവണ വലിയ സാന്നിധ്യം ഓസ്കര്‍ വേദിയിലുണ്ട്. ഷൗനക് സെന്നിന്‍റെ 'ആള്‍ ദാറ്റ് ബ്രീത്്സ്' എന്ന ഡോക്യുമെന്‍ററിയും, ബെസ്റ്റ് ഷോര്‍ട്ട് ഡോക്യുമെന്‍ററി വിഭാഗത്തിലെ 'ദി എലഫെന്‍റ് വിസ്പേഴ്സും' നാമനിര്‍ദേശപ്പട്ടികയിലുണ്ട്.