'ഇതിലുണ്ട് ബ്രഹ്മപുരത്തെ യഥാര്‍ത്ഥ ഭീകരത'; 4 വര്‍ഷം മുമ്പിറങ്ങിയ ഡോക്യുമെന്‍ററി പങ്കുവെച്ച് നീരജ്

neeraj-12
SHARE

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ യഥാർഥ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി പരിചയപ്പെടുത്തി നടൻ നീരജ് മാധവ്. നാല് വർഷം മുമ്പ് ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതിൽ താൻ ഖേദിക്കുന്നുവെന്ന് നീരജ് പറയുന്നു. ഇങ്ങനെയൊരു ഡോക്യുമെന്ററി മലയാളികളിലേക്ക് എത്തിച്ച മഹേഷ് മാനസ് എന്ന സംവിധായകനെ നീരജ് പ്രശംസിക്കുന്നുമുണ്ട്.

‘4 വർഷം മുന്നേ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത്‌ കാണാതെ പോയതിൽ ഖേദിക്കുന്നു. നമ്മുടെ മൂക്കിന്റെ തുമ്പത്ത് ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും അതിനെ പറ്റി അറിയാനും പ്രതികരിക്കാനും ശ്രമിക്കാഞ്ഞതിൽ ലജ്ജിക്കുന്നു. പ്രതികരിച്ചിരുന്നെങ്കിലും വലിയ മാറ്റങ്ങളുണ്ടാകുമായിരുന്നോ എന്നറിയില്ല'.

'ഈ വൈകിയ വേളയിലും ബ്രഹ്മപുരത്തിന്റെ യഥാർഥ ഭീകരത കാട്ടിത്തരുന്ന ഈ ഡോക്യുമെന്ററി നമ്മൾ മലയാളികൾ എല്ലാവരും ഒന്ന് കണ്ടിരിക്കേണ്ടതാണ്. ഇത് നമ്മളിലേക് എത്തിച്ച മഹേഷ് മാനസ്‌ എന്ന സംവിധായകനും സംഘത്തിനും ഒരു വലിയ സല്യൂട്ട്.’’–നീരജ് മാധവ് പറയുന്നു.

Neeraj Madhav shares Brahmapuram issue documentary

MORE IN ENTERTAINMENT
SHOW MORE