
ബോളിവുഡ് ഗാനങ്ങള്‍ക്ക് തങ്ങളുടെ തനതായ രീതിയില്‍ ചുവടുവച്ച് ശ്രദ്ധ നേടിയ ടാന്‍സാനിയക്കാരന്‍ കിലി പോളും സഹോദരി നീമയും വീണ്ടും നൃത്തമാടി തരംഗമാവുകയാണ്. ഇത്തവണ 'നാതുനിയ' എന്ന ഒരു ഭോജ്പുരി ഗാനമാണ് അവര്‍ തിരഞ്ഞെടുത്തത്. ബിഹാറില്‍ നിന്നുള്ള ആരാധകര്‍ക്കായാണ് ഈ വിഡിയോ. വിഡിയോയില്‍ ഊര്‍ജസ്വലരായി നൃത്തം ചെയ്യുന്ന കിലിയും നീമയും , അവരുടെ ഇന്ത്യന്‍ കുടുംബത്തിനും ബിഹാറിലെ ആരാധകര്‍ക്കും നന്ദിയും സ്നേഹവും അറിയിച്ചു.
ഇതിനുമുന്‍പും ഇവര്‍ ചെയ്ത ഡാന്‍സ് വിഡിയോകള്‍ വൈറലായിരുന്നു. ഏറെ ജനപ്രിയമായ ഹിന്ദി ഗാനങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ മൂലം ഒന്നുകൂടി തരംഗമായി. തങ്ങളുടെ തനതായ േവഷവും ആഭരണവും ചുവടുകളുമൊക്കെയാണ് കിലിയും നീമയും സ്ക്രീനിലെത്തിക്കുന്നത്. ഇതിന് മുന്‍പ് ചെയ്ത് ലോക ശ്രദ്ധ നേടിയത് ഷാരൂഖ് ഖാന്‍– ദീപിക പദുക്കോണ്‍ ചിത്രം പഠാനിലെ ഗാനം പാടുന്ന വിഡിയോയാരുന്നു. കഴിഞ്ഞ വര്‍ഷം കിലി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു, രണ്‍വീര്‍ സിങ് ഉള്‍പ്പെടെയുള്ള സിനിമ – ടെലവിഷന്‍ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു.