ഒരുപാടുണ്ടോ അച്ഛനെ കുറിച്ച് പറയാൻ? കത്തെഴുതു; 'ഡിയർ വാപ്പി' ടീം വിളിക്കുന്നു

അച്ഛനെ പറ്റി ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടാവും നമുക്കെല്ലാവർക്കും. അങ്ങനെ മനസിൽ കൊണ്ടുനടക്കുന്ന അച്ഛനെ കുറിച്ചുള്ള കാര്യങ്ങൾ എഴുതാൻ ഇതാ നിങ്ങൾക്കും ഒരവസരസം. ഡിയർ വാപ്പി സിനിമാ ടീമാണ് മത്സരം സംഘടിപ്പിക്കുന്നത്.

നിങ്ങൾ എഴുതിയ കത്ത് വീഡിയോയിൽ/പോസ്റ്ററിൽ കാണുന്ന അഡ്രസ്സിലോ വാട്സ്ആപ്പ് നമ്പറിലോ ഞങ്ങൾക്ക്‌ അയച്ചു തരിക. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഡിയർ വാപ്പി ടീമിന്റെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 

ഐഫോൺ 14 Pro ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം രണ്ടു Samsung ഫോണുകൾ. നാൽപതിനായിരം രൂപ വരുന്ന രണ്ട് ലാപ്ടോപ്പുകൾ ആണ് മൂന്നാം സമ്മാനം. 

ലെറ്ററുകൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം. അച്ഛനെപ്പറ്റി മകൾക്കാണ് എഴുതാൻ അവസരം. പ്രായപരിധികൾ ഇല്ല. അച്ഛനോടൊപ്പമുള്ള ഫോട്ടോകൂടി അയച്ചു തരിക. കത്തുകൾ അയക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10.