ബാലയ്യ അവര്‍ക്ക് സൂപ്പര്‍ ഹീറോ; നിങ്ങള്‍ കേട്ട വാര്‍ത്ത ശരിയാകട്ടെ: ഹണി റോസ്

honeyrose
SHARE

2023 തുടങ്ങിയത് ഹണി റോസിന്റെ കരിയറിലെ വലിയ ഹിറ്റ് സമ്മാനിച്ചുകൊണ്ടാണ്. ആദ്യം ദിനം 54 കോടി കളക്ഷൻ നേടിയ നന്ദമൂരി ബാലകൃഷ്ണയുടെ (ബാലയ്യ) വീരസിംഹറെഡിയിലെ നായികയാണ് ഹണി. ആഗോളതലത്തിൽ ബാലയ്യയുടെ ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ബാലയ്യയുടെ അടുത്ത ചിത്രത്തിലെ നായിക ഹണി റോസാണെന്ന വാർത്തയും പ്രചരിക്കുന്നു. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചും വീരസിംഹ റെഡി എന്ന ചിത്രത്തെക്കുറിച്ചും ഹണി റോസ് മനസുതുറക്കുന്നു.

2023 കരിയറിലെ തന്നെ വലിയ വിജയം നൽക്കിയാണല്ലോ തുടങ്ങിയത്?

ഒരുപാട് സന്തോഷം. ബാലയ്യ ചിത്രത്തിലെ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത് വലിയ ഭാഗ്യമാണ്. സംവിധായകൻ ഗോപിചന്ദ് മലിനേനി സാറിന്റെ ഓഫീസിൽ നിന്ന് കോൾ വന്നപ്പോൾ ഞാനാദ്യം വിശ്വസിച്ചിരുന്നില്ല. കോളിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് ഉറപ്പിച്ചത്. മലയാളത്തിൽ നിന്ന് തെലുങ്കിലെ ഒരു മാസ് സിനിമയിൽ അഭിനയിക്കാൻ പോയത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.

ബാലയ്യ ചിത്രങ്ങൾ പൊതുവേ അതിഭാവുകത്വം നിറഞ്ഞതാണ്. തെലുങ്കിൽ പുതുമുഖമെന്ന നിലയിൽ അതുമായി പൊരുത്തപ്പെടാൻ പ്രയാസം തോന്നിയിരുന്നോ?

ശരിക്കും അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് ആരാധകർ എത്രമാത്രം ബാലയ്യയെ ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായത്. ഷൂട്ടിങ്ങ് കാണാൻ ആളുകൾ തടിച്ചുകൂടി. കഷ്ടപ്പെട്ടാണ് ആൾക്കൂട്ടത്തെ മാറ്റുന്നത്. അവരുടെ സൂപ്പർഹീറോയാണ് ബാലയ്യ. ആരാധകർ എന്താണോ ആഗ്രഹിക്കുന്നതാണ് അതാണ് അദ്ദേഹത്തിന്റെ സിനിമകൾ. നമ്മുടെ മലയാളം സിനിമ റിയലിസ്റ്റിക്കാണ്, ഇവിടുന്ന് തെലുങ്കിൽ എത്തിയപ്പോഴുള്ള വലിയ വെല്ലുവിളി ഭാഷയായിരുന്നു. ഓരോ രംഗവും ഷൂട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ഞാൻ ഡയലോഗ് മനപാഠമാക്കുമായിരുന്നു. പിന്നെ അവർക്ക് വേണ്ട രീതിയിൽ എങ്ങനെ അഭിനയിക്കണമെന്ന് ബാലകൃഷ്ണ സാർ കൃത്യമായി പറഞ്ഞുതന്നിരുന്നു. 

തെലുങ്കിലെ പ്രസംഗം വൈറലായിരുന്നല്ലോ?

സിനിമ കഴിഞ്ഞപ്പോഴേക്കും ഭാഷ അത്യാവശ്യം നന്നായിട്ട് പഠിച്ചു. 2022ൽ തുടങ്ങിയ ചിത്രമാണ്.  സിനിമയുടെ വിജയാഘോഷത്തിന് തെലുങ്കിൽ തന്നെ പ്രസംഗിക്കണമെന്നുള്ളത് എന്റെ ഒരു വാശിയായിരുന്നു. ആ നാട്ടിൽ നടക്കുന്ന ഒരു പരിപാടിയിൽ അവരുടെ ഭാഷയിൽ നമ്മൾ സംസാരിക്കുന്നത് അവർക്ക് നൽകുന്ന ആദരം കൂടിയാണ്. തെലുങ്ക് ഇപ്പോൾ അത്യാവശ്യം നന്നായി സംസാരിക്കാനറിയാം. 

honey-balayya

രണ്ട് ഗെറ്റപ്പിലാണല്ലോ സിനിമയിൽ. അതിനെക്കുറിച്ച്?

കരിയറിൽ ആദ്യമായി രണ്ട് ഗെറ്റപ്പ് ചെയ്യാൻ സാധിച്ചെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബാലയ്യയുടെ നായികയുടെയും അമ്മയുടെയും റോളായിരുന്നു എനിക്ക്. അമ്മയുടെ ഗെറ്റപ്പിലുള്ള ഫോട്ടോസ് ഇവിടുത്തെ മൂവി ഗ്രൂപ്പുകളിലും വൈറലായിരുന്നു. ഞാൻ ഏറെ ആസ്വദിച്ചാണ് ആ റോൾ ചെയ്തത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പ്രായമായ ഗെറ്റപ്പ്. 

honey-

ഹണി തന്നെയാണ് ബാലയ്യയുടെ അടുത്ത ചിത്രത്തിലെ നായികയെന്ന് വാർത്തകളുണ്ടല്ലോ?

എനിക്ക് ഇതുവരെ അതിനെക്കുറിച്ച് കൺഫർമേഷൻസ് ഒന്നും കിട്ടിയിട്ടില്ല. ആകട്ടെ എന്നു തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE