റോഷാക്ക് വിജയവേദിയിൽ റോളക്സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി; വാക്കുകൾ കിട്ടാതെ ആസിഫ് അലി

വിക്രം വൻ വിജയമായപ്പോൾ കമൽഹാസൻ സൂര്യക്ക് റോളക്സ് വാച്ച് സമ്മാനമായി നൽകിയിരുന്നു. അതുപോലെ റോഷാക്കിന്റെ വിജയാഘോഷവേളയിൽ ആസിഫ് അലിക്ക് റോളക്സ് സമ്മാനിച്ച് മമ്മൂട്ടി. വേറിട്ട സിനിമാക്കാഴ്ച നൽകിയ റോഷാക്ക് വിജയമായിരുന്നു. നേരത്തെ തന്നെ മമ്മൂട്ടി ആസിഫിന്റെ അഭിനയത്തെ പുകഴ്ത്തിയിരുന്നു.

മുഖംമൂടിയണിഞ്ഞാണ് ആസിഫ് അലി സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. കണ്ണുകൾ കൊണ്ട് മാത്രം ആസിഫിനെ ജനങ്ങൾ തിരിച്ചറിഞ്ഞത് നടന്റെ വിജയമാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഞങ്ങൾക്കെല്ലാം അഭിനയിക്കാൻ മറ്റ് അവയവങ്ങളുടെ സഹായമുണ്ടായിരുന്നു എന്നാൽ കണ്ണുകൾ കൊണ്ട് മാത്രമാണ് ആസിഫ് അലി അഭിനയിച്ചതെന്നും മമ്മൂട്ടി പുകഴ്ത്തി. 

ഇപ്പോഴിതാ ആസിഫിന് സർപ്രൈസായി റോളക്സ് സമ്മാനിച്ചതിന്റെ ദൃശ്യങ്ങളും വിഡിയോയും വൈറലാകുകയാണ്. സർപ്രൈസ് സമ്മാനത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാമോയെന്ന് അവതാരക ചോദിച്ചപ്പോൾ സന്തോഷം കൊണ്ട് വാക്കുകൾ ഇടറിയ ആസിഫ് അലിയെയാണ് വിഡിയോയിൽ കാണുന്നത്.