'ജീവിതം പ്രകാശിക്കട്ടെ'; ഭിന്നശേഷി ദിനത്തിൽ വ്യത്യസ്തമായി ഒരു സംഗീത ആൽബം

ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരെ അണിനിരത്തി ഒരു സംഗീത ആൽബം പുറത്തിറക്കുകയാണ് ബെംഗളൂരുവിൽ മലയാളിയായ സുനിൽ കോശി. ജീവിതം വീൽ ചെയറിലേക്കു ഒതുങ്ങി പോയിട്ടും ചുറ്റുമുള്ള ജീവിതങ്ങളിലേക്കു  പ്രകാശം പകരുന്ന മലയാളിയായ ധന്യ രവി ഉൾപ്പടെ നാലു ഭിന്നശേഷിക്കാരാണ് ആൽബത്തിൽ പാടി അഭിനയിച്ചിരിക്കുന്നത്. 

സമൂഹം ഭിന്നശേഷിക്കാരെ സാധാരണ മനുഷ്യരെ  പോലെ ചേർത്ത് പിടിക്കാൻ തയ്യാറാവണമെന്ന സന്ദേശമാണ്  ഫാസ്‌ലെ ആസ്മാൻ തക്ക് മിഠാ ദേ എന്ന ഗാനത്തിലൂടെ സുനിൽകോശി നൽകുന്നത് . സുനിൽ കോശിയുടെ ഭാര്യ അർച്ചന ഹള്ളിക്കെരി ആണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്

ആൽബത്തിന്റെ പ്രമോ  റിലീസ് ചെയ്തത് നടൻ ജയറാമിന്റെ പേജിലൂടെയും, ആൽബം റിലീസ് ചെയ്തത് ഗായിക കെഎസ് ചിത്രയുടെ പേജിലൂടെയുമാണ്.