'പണിയും പോകും അഴിയും എണ്ണും, ഇവിടെ ഭരിക്കുന്നത് പിണറായി വിജയനാണ്'; 'കാക്കിപ്പട' ടീസർ

ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട'യിലെ ടീസർ റിലീസ് ചെയ്തു. 'പക്ഷേ ഇത് കേരളമാ ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ എന്ന സംഭാഷണത്തോടെ എത്തിയ ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ  അണിനിരക്കുന്നു. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള വിഷയമാണ് ചിത്രം പറയുന്നത്. എസ്.വി.പ്രൊഡക്ഷൻസിൻറെ ബാനറിൽ ഷെജി വലിയകത്ത് ആണ്‌ ത്രില്ലർ മൂഡിൽ കഥ പറയുന്ന കാക്കിപ്പട നിര്‍മ്മിച്ചിരിക്കുന്നത്.