‘സിനിമ സംവിധായകന്റെ ക്രാഫ്റ്റ്: തന്റേടിയായ മലയാളി പെണ്‍കുട്ടിയായി ഐശ്വര്യ ലക്ഷ്മി

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സിനിമ പൊന്നിയന്‍ ശെല്‍വം പുറത്തിറങ്ങിയതിനുശേഷം പ്രതിഫലം കൂട്ടിയെന്നതു വെറും പ്രചാരണമെന്നു നടി ഐശ്വര്യ ലക്ഷ്മി. സിനിമ പൂര്‍ണമായി സംവിധായകന്റെ ക്രാഫ്റ്റാണ്. സംവിധായകന്റെ നിര്‍ദേശം അനുസരിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും ചിത്രത്തില്‍ പൂങ്കുഴലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മി മനോരമ ന്യൂസിനോടു പറഞ്ഞു. ഐശ്വര്യയുടെ പുതിയ തമിഴ് സിനിമ ഗാട്ട ഗുസ്തി വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. തന്റേടിയായ മലയാളി പെണ്‍കുട്ടിയായാണു ഐശ്വര്യ ഈസിനിമയിലെത്തുന്നത്. 

Aishwarya Lekshmi Interview