‘മൈ എലിസബത്ത് മൈൻ ഒൺലി’; ‘രഞ്ജിതമേ’ പാടി ബാലയും ഭാര്യയും വീണ്ടും

സോഷ്യൽ മീഡിയയിൽ സജീവമായ നടൻ ബാല വീണ്ടും ഭാര്യ എലിസബത്തുമൊന്നിച്ചുള്ള വിഡിയോ പങ്കുവെച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരുമൊന്നിച്ച് വിഡിയോ ഒന്നും പുറത്തുവന്നിരുന്നില്ല. ബാലയുടെ രണ്ടാംവിവാഹവും പരാജയമാണെന്നും പിരിയുകയാണെന്നും പല ഊഹാപോഹങ്ങളും വന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിയാണ് പുതിയ വിഡിയോ ബാല പങ്കുവെച്ചത്.

തന്റെ കൂളിംഗ് ഗ്ലാസ് ഒരാൾ അടിച്ചുമാറ്റിയെന്നും ആ വ്യക്തി ആരെന്നു കാണിച്ചു തരാമെന്നും പറഞ്ഞാണ് വിഡിയോയിലേക്ക് ബാല എലിസബത്തിനെ ക്ഷണിക്കുന്നത്. പിന്നാലെ പുറത്തൊരു അടിയും നൽകി  വിജയ് ചിത്രം വാരിസിലെ പാട്ടുമിട്ട് ഡാന്‍സ്  ചെയ്യുന്ന വിഡിയോ ആണ് ബാല പ്രേക്ഷകരുമായി പങ്കുവച്ചത്.

എന്റെ എലിസബത്ത് എന്റേതു മാത്രം എന്ന ടൈറ്റിലോടെയാണ് ബാല വിഡിയോ പങ്കുവെച്ചത്. വിഡിയോ കണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്. ഈ എൻട്രി അടിപൊളി, ഞങ്ങൾ കാത്തിരുന്ന നിമിഷം എന്നു തുടങ്ങി , തന്നെ ഞങ്ങൾക്ക് വല്ലാത്തഇഷ്ടമാണെടോ എന്നും പറയുന്നുണ്ട് പ്രേക്ഷകർ.