
ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കായ 'ലാല്‍ സിംഗ് ഛദ്ദ'യായിരുന്നു ആമിര്‍ ഖാന്‍റെതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പ്രതീക്ഷ വിജയം നേടാനാവാത്ത ചിത്രം നിരൂപകര്‍ക്കിടയിലും വിമര്‍ശനം ഏറ്റുവാങ്ങി. റീമേക്കു കൊണ്ട് മടുത്തിരിക്കുന്ന ഹിന്ദി സിനിമയില്‍ ആമിര്‍ ഖാന്‍ റീമേക്ക് ചിത്രങ്ങളുമായി വരരുതെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍.
എന്നാല്‍ വീണ്ടും സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായാണ് താരം എത്തുന്നതെന്നാണ് വിവരം. 8 ല്‍ റിലീസ് ചെയ്ത 'കാംപെയോണസ്' എന്ന ചിത്രത്തിന്റെ റീമേക്കിലാകും ആമിര്‍ നായകനാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. 2023 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് വിവരം. ആര്‍ എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.