പതിവ് തെറ്റിയില്ല; നമ്പർ 2255 തന്നെ; മോഹൻലാലിന്റെ പുത്തൻ കാരവൻ; ചിത്രങ്ങൾ

lal-carvan
SHARE

മോഹൻലാലിന്റെ പുത്തൻ കാരവന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആരാധകരുടെ പേജിൽ പുത്തൻ കാരവന്റെ വിവിധ ചിത്രങ്ങൾ കാണാം. പതിവ് തെറ്റിക്കാതെ 2255 എന്ന സൂപ്പർഹിറ്റ് നമ്പറും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള വാഹനമാണിത്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്.

പതിവ് യാത്രകൾക്ക് മോഹൻലാൽ ഇപ്പോൾ  ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയറാണ് ഉപയോഗിക്കുന്നത്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

MORE IN ENTERTAINMENT
SHOW MORE