samantha-08

TAGS

തെന്നിന്ത്യൻ നടി സാമന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നു എന്നതാണ് സിനിമാ ലോകത്തെ ചൂടുള്ള വാർത്ത. തെലുങ്ക് മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വിവാഹത്തിന് താരം സമ്മതം മൂളിയിട്ടുണ്ടെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. 

നടി ഗുരുവായി കരുതുന്ന സാധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശ പ്രകാരമാണ് സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നത്. ഈയിടെ കരണ്‍ ജോഹറിന്‍റെ ടാക് ഷോ കോഫീ വിത്ത് കരൺ പരിപാടിയിൽ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സാമന്ത മനസ്സു തുറന്നിരുന്നു. മറ്റൊരു പ്രണയത്തിനായി തന്റെ ഹൃദയം സജ്ജമല്ല എന്നാണ് അവർ പറഞ്ഞിരുന്നത്.

ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ നടൻ നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ വിവാഹം. നാലു വർഷത്തിന് ശേഷം, 2021ൽ ഇവർ വേർപിരിഞ്ഞു. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്ത പങ്കുവച്ച് താരങ്ങൾ പ്രതികരിച്ചിരുന്നു