'നാട്ടില്‍ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു; ഞാൻ സങ്കടപ്പെട്ടു; പക്ഷേ..': കലാമാസ്റ്റർ

നടി മീനയുടെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് കലാ മാസ്റ്റർ. ‌ഈയടുത്ത് വിട പറഞ്ഞുപോയ മീനയുടെ ഭർത്താവ് വിദ്യാസാഗറുമായും അടുത്ത ബന്ധമാണ് കലാ മാസ്റ്ററിന്റെ കുടുംബത്തിനുണ്ടായിരുന്നത്. വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞ് മീനയുടെ വസതിയിലേക്ക് ആദ്യം ഓടിയെത്തിയതും കലാ മാസ്റ്റർ ആയിരുന്നു. മീനയ്ക്കൊപ്പം ഇപ്പോഴും താങ്ങും തണലുമായി കലാ മാസ്റ്റർ ഒപ്പമുണ്ട്. അവരുടെ സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്നൊരു നിമിഷം കഴിഞ്ഞ ദിവസം ഉണ്ടായി. പതിനെട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ കലാ മാസ്റ്റർ തന്നെയാണ് ആ സംഭവം വെളിപ്പെടുത്തിയത്.

‘നാട്ടില്‍ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു. ഞങ്ങളുടെ സ്‌പെഷല്‍ ഡേയില്‍ അവള്‍ ഉണ്ടാവില്ലേയെന്ന് ആലോചിച്ച് ഞാന്‍ സങ്കടപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിമെന്ന് പറയട്ടെ, അവള്‍ എന്നെ കാണാന്‍ എത്തി.’’–മീനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കലാ മാസ്റ്റർ കുറിച്ചു.. മീനയെ കണ്ട സന്തോഷത്തില്‍ കരയുന്ന കലയെ ചിത്രത്തില്‍ കാണാനാകും.

ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയായിരുന്നു മരണകാരണം.